Your Image Description Your Image Description

ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയെയും അനുഷ്‌ക ശര്‍മയെയും കഫേയില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. ന്യൂസിലാന്‍ഡിലെ കഫേയിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചതിനാണ് താരദമ്പതികളെ ഇറക്കിവിട്ടതെന്ന് ജെമീമ പറഞ്ഞു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ സംഭവിച്ച കാര്യമാണ് ജെമീമ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് പര്യടനത്തിനിടെ ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ജെമീമയും സ്മൃതി മന്ദാനയും ബാറ്റിങ്ങിനെ കുറിച്ച് വിരാട് കോഹ്‌ലിയോട് സംസാരിക്കാന്‍ ആഗ്രഹിച്ചു. ഇക്കാര്യം കോഹ്‌ലിയോട് പറഞ്ഞപ്പോള്‍ സംസാരിക്കുന്നതിനായി ഒരു കഫേയിലേക്ക് ക്ഷണിച്ചുവെന്നും ജെമീമ പറഞ്ഞു.

കഫേയിലെത്തിയപ്പോള്‍ കോഹ്‌ലിക്കൊപ്പം അനുഷ്‌കയും ഉണ്ടായിരുന്നു. ക്രിക്കറ്റിനെ കുറിച്ച് അരമണിക്കൂറോളം കോഹ്‌ലിയോട് സംസാരിച്ചു. പിന്നീടത് ജീവിതത്തെക്കുറിച്ചും പല വിഷയങ്ങളിലേക്കും തെന്നിമാറി. നാല് മണിക്കൂറോളം ആ സംസാരം നീണ്ടു. ഒരുപാട് കാലത്തിന് ശേഷം കണ്ട സുഹൃത്തുക്കളെ പോലെയായിരുന്നു സംസാരം. ഒടുവില്‍ കഫേയിലെ ജീവനക്കാര്‍ ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു‘, ജെമീമ പറഞ്ഞു.

Related Posts