Home » Blog » kerala Max » ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം സമർപ്പിക്കാൻ വൈകും
17

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും കുറ്റപത്രം സമർപ്പിക്കാൻ ഇതുവരെ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപത്രം സമർപ്പിച്ചത്. അന്തിമകുറ്റപ്പത്രം സമർപ്പിക്കാൻ ഒരു ഫോറൻസിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് ശേഷം അന്തിമ കുറ്റപ്പത്രം സമർപ്പിക്കാനാകുമെന്നാണ് എസ്ഐടി നേരത്തെ ഹൈക്കോതിയെ അറിയിച്ചത്.

അതേസമയം, അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ചാർജ് ഏറ്റെടുത്തിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിയ്ക്കായി അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തുടർ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ലീഗൽ അഡ്വൈസറെ നിയമിച്ചെങ്കിലും ചാർജ് ഏറ്റെടുത്തിട്ടില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. സ്വമേധയാ ഹർജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി.

ശബരിമല ദ്വാരപാലക സ്വർണ്ണക്കൊള്ള കേസ് അന്തിമ റിപ്പോർട്ട്‌ അടുത്ത മാസം 25 ഓടെ സമർപ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സമയപരിധി പാലിക്കണമെന്ന നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *