Your Image Description Your Image Description

ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുകയാണ്, അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് ആഗോള പ്രശസ്തി വർധിക്കുകയാണെന്നും ശബരിമല വികസനം കേരളത്തിൻറെ പുരോഗതിക്ക് ഉതകുന്നതെന്നും ശബരിമലയെ വിവാദഭൂമിയാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ദേവസ്വം ബോർഡിൻറെ കർമ്മ പദ്ധതി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, എൻഎസ്എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സംഗീത് കുമാറും, പി കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അടക്കം നിരവധി നേതാക്കൾ ആണ് ശബരിമല വികസനത്തിനായി ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്. ശബരിമല വികസനത്തിന് നാഴികക്കല്ലാകുന്ന ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ സമുദായിക സംഘടന നേതാക്കളും പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്.

Related Posts