Home » Blog » Kerala » ​”ശബരിമലയിൽ അരവണ ക്ഷാമമുണ്ടാകില്ല, പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 2 ലക്ഷം ടിൻ”; ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
images (26)

തിരുവനന്തപുരം: ശബരിമലയിൽ അരവണ ക്ഷാമമുണ്ടാകുമെന്ന ആശങ്ക പൂർണ്ണമായും തള്ളിക്കളഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രതിദിനം രണ്ട് ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, പുതിയ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ രാപ്പകലില്ലാതെ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടന കാലത്തേക്ക് 60 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉറപ്പാക്കാനാണ് ബോർഡിന്റെ തീരുമാനം.

 

ആവശ്യസാമഗ്രികൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ ഇന്നു (ഒക്ടോബർ30) മുതൽ ആരംഭിക്കും. ഇതിനായി ദേവസ്വം ബോർഡ് സ്വന്തമായി രണ്ട് ട്രാക്ടറുകൾ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശബരിമല ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് കിൻഫ്രാ ഇതുവരെ പണം നൽകിയിട്ടില്ലെന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കിൻഫ്രായ്ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ അവർക്ക് പോകാം എന്നും, നിലവിൽ നമ്മുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, പദ്ധതി പാതിവഴിയിൽ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള മുൻകരുതലെടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണത്തോടെ ശബരിമല മണ്ഡലകാലം കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയുമെന്നും കെ. ജയകുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *