Your Image Description Your Image Description

ഡൽഹി: സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്. അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നത് കോടതി തടഞ്ഞു. ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനധികൃതമായി ചിത്രങ്ങൾ ഉപയോഗിച്ച വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും കോടതി നിർദേശിച്ചു.

വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് തടയണമെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കേസ് വിശദവാദത്തിനായി 2026 ജനുവരി 15ലേക്ക് മാറ്റിയിരിക്കുകയാണ്.

Related Posts