Home » Blog » kerala Max » വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തും; മന്ത്രി സണ്ണി ജോസഫ്
21

ന്യൂഡൽഹി: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. വിഷയത്തിൽ കേന്ദ്ര ഊർജ മന്ത്രിയുമായി വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തും.

അതിനിടെ, എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *