Your Image Description Your Image Description

മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മണിക്കൂർ അത്യന്തം നാടകീയമായിരുന്നു. ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും വാഷിങ്ടൺ സുന്ദറും അതിന് തയ്യാറായില്ല.

ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ കൂടാതെ കൈ കൊടുക്കല്‍ വിവാദത്തില്‍ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി നാണം കെട്ടു. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കിനെയാണ് ഇന്ത്യൻ താരങ്ങള്‍ അപമാനിച്ചത്. ജഡേജയ്ക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും സെഞ്ച്വറി നേടിയപ്പോഴാണ് ബ്രൂക്ക് അഭിനന്ദനം അറിയിക്കാൻ കൈ നൽകിയത്. എന്നാൽ ജഡേജയും സുന്ദറും ആ ഹാൻഡ് ഷേക്ക് കണ്ട ഭാവം പോലും കാണിച്ചില്ല.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജഡേജയും സുന്ദറും സെഞ്ച്വറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയ്യാറായില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു.

Related Posts