Home » Blog » Kerala » വി.ഡി സതീശൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച
4

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി സതീശൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ. പിന്തുണക്ക് നന്ദിയും സന്തോഷവും അറിയിച്ചു. സതീശന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടിയുമെത്തി. ‘കേരളത്തിന്‍റെ പുതിയ അമരക്കാരന് ഹൃദയപൂര്‍വം ആശംസകൾ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയില്ലെന്ന് എഐസിസി അറിയിച്ചു.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാവരെയും പങ്കാളികളാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

11 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഉച്ചയോടെയാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് ഹൈക്കമാൻഡ് സതീശനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച്ച  കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡിസതീശൻ അധികാരമേൽക്കുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസിന്‍റെ നിയമസഭ കക്ഷിയോഗത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തിയതി പ്രഖ്യാപിക്കും. പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിന് ഇത്രയും വലിയൊരു ഭൂരിപക്ഷം നേടിക്കൊടുത്തതിൽ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സതീശന്‍റ പ്രവർത്തനം വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.