തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ച വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്കും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് ലഭിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സമ്മാനഘടന.
ഇതിന് പുറമെ 5000, 2000, 1000, 500, 300 രൂപ വീതമുള്ള നിരവധി മറ്റ് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. BR 109 നമ്പറിലുള്ള വിഷു ബമ്പർ ടിക്കറ്റുകൾ VA, VB, VC, VD, VE, VG എന്നീ ആറ് പരമ്പരകളിലായാണ് പുറത്തിറക്കിയത്. ഒരു ടിക്കറ്റിന്റെ വില 300 രൂപയായിരുന്നു.
45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നുവെന്നും എല്ലാം വിറ്റുതീർന്നുവെന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്.
