ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തിയ അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി .കെസി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷം രാഹുലുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി.
