Your Image Description Your Image Description

കൊച്ചി: ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി. കുടുംബ കോടതിയിലെത്തിയ പരാതിക്കാരികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം പരാതിയെ തുടർന്ന് ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെ കുടുംബ കോടതിയുടെ ചുമതലയിൽ നിന്ന് മാറ്റി. വിവാഹമോചന കേസിൽ ഹാജരായ മൂന്ന് സ്ത്രീകളാണ് ജഡ്ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചത്.

കൊല്ലം ജില്ലാ ജഡ്ജി വിഷയം ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വിവാഹമോചന ഹർജികളുമായി എത്തുന്ന സ്ത്രീകളെ കോടതി നിയോഗിക്കുന്ന അഭിഭാഷകരാണ് സാധാരണ കൗൺസിലിങ് നടത്തുക.
എന്നാൽ, ചവറ കുടുംബ കോടതിയിൽ ജഡ്ജി നേരിട്ട് പരാതിക്കാരികളെ ചേംബറിലേക്ക് വിളിച്ചെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് ആക്ഷേപം.

ജഡ്ജിക്കെതിരായ പരാതിയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ജില്ലാ ജുഡീഷ്വറി രജിസ്റ്റാറാണ് അന്വേഷണം നടത്തുക. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൊല്ലം ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

Related Posts