Your Image Description Your Image Description

തിരുവനന്തപുരം: തലസ്ഥാനത്തെ വിഴിഞ്ഞം മേഖലയിൽനിന്ന് കാണാതായ 13 വയസ്സുള്ള പെൺകുട്ടി ഡൽഹിയിൽ കണ്ടെത്തി. കുട്ടി ഒറ്റയ്ക്ക് വിമാനയാത്ര ചെയ്താണ് ദേശീയ തലസ്ഥാന നഗരിയിൽ എത്തിയത്. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ മകളാണ് സംഭവം നടന്ന ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷയായത്.

ബന്ധുക്കൾ രാവിലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഡൽഹിയിൽ വെച്ച് തടഞ്ഞുവെച്ച വിവരം ലഭിച്ചത്.വിവരം ലഭിച്ച ഉടൻ തന്നെ പെൺകുട്ടിയെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കും.

Related Posts