Your Image Description Your Image Description

ഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓരോ മാസവും വിജയത്തിന്റെ കുതിപ്പിലാണ്. ഇപ്പോഴിതാ 2025 ജൂലൈയിലെ വിൽപ്പന കണക്കുകൾ മഹീന്ദ്ര പുറത്തുവിട്ടിരിക്കുകയാണ്. കമ്പനി മൊത്തം 83,691 വാഹനങ്ങൾ വിറ്റു. ഇത് ആഭ്യന്തര, ആഗോള വിപണികളിൽ 26% വളർച്ച കാണിക്കുന്നു.

പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന കണക്കിലെടുക്കുമ്പോൾ, ആഭ്യന്തര വിപണികളിൽ 49,871 യൂണിറ്റുകളും കയറ്റുമതി ഉൾപ്പെടെ 50,835 യൂണിറ്റുകളും വിറ്റു. ഇത് വർഷം തോറും 20% വളർച്ചയാണ് കാണിക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 21,571 യൂണിറ്റായിരുന്നു.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകൾ സ്കോർപിയോ എൻ, ബൊലേറോ, എക്സ്‌യുവി700, ഥാർ, ഥാർ റോക്‌സ് എന്നിവയാണ്. പുതുതായി പുറത്തിറക്കിയ മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ ഇലക്ട്രിക് എസ്‌യുവികളും ഇവയിൽ ഉൾപ്പെടുന്നു. വാണിജ്യ വാഹന (സിവി) വിഭാഗത്തിൽ, മഹീന്ദ്ര 21,571 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയോടെ സ്ഥിരമായ വളർച്ച രേഖപ്പെടുത്തി.

കമ്പനിക്ക് ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ 9,475 മുച്ചക്ര വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞു. ഇത് 2024 ജൂലൈയെ അപേക്ഷിച്ച് 164 ശതമാനം കൂടുതലാണ്. 2025 ജൂലൈയിൽ മഹീന്ദ്രയ്ക്ക് കയറ്റുമതി ബിസിനസ് മികച്ചരീതിയിൽ ലാഭകരമായിരുന്നു. 2,774 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് 83 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

Related Posts