Home » Blog » Kerala » വാൽപ്പാറയിൽ ആറുവയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ വീടിന് മുന്നിൽ അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ആറുവയസ്സുകാരന് നേരെ പുള്ളിപ്പുലിയുടെ ആക്രമണം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം അമ്മയോടൊപ്പം ഇരിക്കുമ്പോൾ തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ നിന്ന് പുലി ചാടിവീഴുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *