Your Image Description Your Image Description

പത്തനംതിട്ട: ഏനാത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാറിടിച്ച്  കോട്ടയം സ്വദേശി സുജിത്താണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്.

സുജിത്ത് വാഹനം നിർത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Related Posts