Your Image Description Your Image Description

കൊച്ചി: വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍(വിഡിആര്‍) വിവരങ്ങള്‍ വീണ്ടെടുത്തു. കപ്പല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാണ്. 8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ അപകട കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്.

കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിംഗപ്പൂർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങള്‍ കപ്പല്‍ ഉടമകള്‍ മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിന് കൈമാറി.

കപ്പല്‍ അപകടത്തില്‍പ്പെട്ട സാഹചര്യം, ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദേശങ്ങള്‍, ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം എന്നിവയുടെ വിവരങ്ങള്‍ ഇതിൽ നിന്ന് ലഭിക്കും. കപ്പല്‍ നിലവില്‍ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണാധികാരം പൂര്‍ണമായും ഇന്ത്യ കപ്പല്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്ത് അടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ കപ്പല്‍ കമ്പനി നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts