ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടറുകളിലെ നിയന്ത്രണം നീക്കിയതായി കേന്ദ്ര സർക്കാർ റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളെ അറിയിച്ച് കേന്ദ്ര സർക്കാർ കത്തും അയച്ചു എന്നാണ് വിവരം.
ഇതോടെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്കാണ് വിതരണ സംവിധാനം മടങ്ങുന്നത് എന്നാണു സൂചന. നിയന്ത്രണം നീക്കിയതോടെ ഹോട്ടൽ, റസ്റ്റോറന്റ് മേഖലക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.
ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
