Your Image Description Your Image Description

വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.5 കോടി രൂപ ചെലവഴിച്ച് ഒളകര ജി.എല്‍.പി സ്‌കൂളിലും വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ 1.30 കോടി രൂപ ഉപയോഗിച്ച് പറമ്പില്‍പീടിക ജി.എല്‍.പി സ്‌കൂളിലും നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങുകളില്‍ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി.

 

ഒളകര സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ആലിപ്പറ്റ ജമീല, സെറീന ഹസീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസല്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാകരണം ജില്ലാ കോഡിനേറ്റര്‍ സുരേഷ് കോളശ്ശേരി, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ ശശികുമാര്‍, പിടിഎ പ്രസിഡന്റ് പി.പി. അബ്ദുല്‍ സമദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts