Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യ ആതിഥേയരാകുന്ന 2025 വനിതാ ഏകദിന ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയും വേദിയാകും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്റ്റേഡിയം (ഇന്ദോര്‍), എസിഎ-വിഡിസിഎ സ്റ്റേഡിയം (വിശാഖപട്ടണം) എന്നിവയാണ് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത സ്റ്റേഡിയങ്ങള്‍. ശ്രീലങ്കയില്‍ നിന്ന് കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തെയാണ് ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍.

അതെസമയം പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ധാരണയിലെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related Posts