Home » Blog » kerala Max » വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ തിരഞ്ഞെടുക്കുന്നു
13

തിരുവനന്തപുരം:  23 വയസ്സിന്  താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 07-10-2026 രാവിലെ 07.30 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ  (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2003 നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ, കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ താഴെപ്പറയുന്ന രേഖകള്‍ സഹിതം അന്നേദിവസം രാവിലെ 07.30  റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കുന്ന കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതും നിറമുള്ള ക്രിക്കറ്റ് വേഷം ധരിക്കേണ്ടതുമാകുന്നു.

വിശദവിവരങ്ങൾക്ക് 9645342642 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

ആവശ്യമായ രേഖകള്‍:

1. ജനന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍.
2. ആധാറിന്റെ രണ്ട് പകര്‍പ്പുകള്‍.
3. കഴിഞ്ഞ കൊല്ലത്തെ സ്കൂള്‍/കോളേജ് മാര്‍ക്ക് ലിസ്റ്റിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ അല്ലെങ്കില്‍ കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ തൊഴില്‍ സര്‍ട്ടിഫിക്കറ്റോ.
4. അഞ്ച് പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോഗ്രാഫുകള്‍.

Leave a Reply

Your email address will not be published. Required fields are marked *