Your Image Description Your Image Description

വടകര: കോഴിക്കോട് വടകരയിൽ വീടിന് മുന്നിൽ വെച്ച് സ്വകാര്യ ബസ് ഇടിച്ച് 66-കാരനായ വയോധികന് ദാരുണാന്ത്യം. വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഇന്ത്യൻ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന അദ്ദേഹം.

പേരാമ്പ്ര-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘ഹരേറാം’ എന്ന ബസാണ് അപകടമുണ്ടാക്കിയത്. വീടിന് മുന്നിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന നാരായണനെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറിന് മുകളിലേക്ക് അദ്ദേഹം തെറിച്ചുവീണു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടൻതന്നെ വടകര ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts