Your Image Description Your Image Description

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് നേടിയത്. ആദ്യ ദിനത്തില്‍ 130 ല്‍ ഏറെ ലേറ്റ് നൈറ്റ് ഷോകള്‍ ചിത്രത്തിന്‍റേതായി കേരളത്തില്‍ നടന്നിരുന്നു. ഇപ്പോഴിതാ ടിക്കറ്റിനായുള്ള വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടില്‍ വലിയ തോതിലുള്ള വര്‍ധനയും വരികയാണ്. റിലീസ് ചെയ്യപ്പെട്ട 250 സ്ക്രീനുകളില്‍ നിന്ന് 325 സ്ക്രീനുകളിലേക്ക് പ്രദര്‍ശനം വര്‍ധിപ്പിക്കുകയാണ് ചിത്രം. മൂന്നാം ദിനമായ ഞായറാഴ്ച മുതലാണ് ഈ പുതുക്കിയ സ്ക്രീന്‍ കൗണ്ട് നിലവില്‍ വരിക. ഇത് ചിത്രത്തിന്‍റെ കളക്ഷനെ ഏറെ ഗുണപരമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ കല്യാണി പ്രിയദർശൻ ചിത്രം ലോക മികച്ച കൈയ്യടികൾ നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

 

 

Related Posts