Home » Blog » kerala Max » ലൈംഗിക പീഡന ആരോപണം: ഇ.എൻ. സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി
16

തിരുവനന്തപുരം: ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ. പൊതുപ്രവർത്തകനും സജീവ സിപിഎം നേതാവുമായ ഇ. എം. സുരേഷ് ബാബുവിനെതിരെ ഉണ്ടായിട്ടുള്ള പീഡന പരാതി, നമ്മുടെ നാട്ടിലെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്ന വിഷയമാണ്. സിപിഎം നേതൃത്വത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പോലീസിന് കൈമാറാതെ പാർട്ടി തലത്തിലുള്ള നടപടികളിൽ ഒതുക്കി എന്നാണ് മാധ്യമ വാർത്തകളിലൂടെയും രഹസ്യവിവരങ്ങളിലൂടെയും അറിയാൻ കഴിയുന്നത്. അതിനാൽ ഇ എം സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്ന് ജോൺ ഡാനിയേൽ പരാതിയിൽ പറയുന്നു.

കൂടാതെ, സുരക്ഷ ഉറപ്പ് വരുത്തുക എന്നത് നമ്മുടെ സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ച് വച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിചേർക്കണമെന്നും പരാതിയിൽ കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *