Your Image Description Your Image Description

ലാബ് അറ്റന്റർമാരുടെ ടെസ്റ്റുമായി ബന്ധപെട്ട് അടിസ്ഥാന യോഗ്യത, ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കാൻ എസ്.സി.ഇ.ആർ.ടി. യെ നിർദ്ദേശിച്ചിട്ടുള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലാബ് അറ്റന്റർമാരുടെ ടെസ്റ്റ് അവർ നിയമന സമയത്ത് പാസാകണമെന്നില്ലെന്നും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതിനിടയ്ക്ക് പാസായാൽ മതിയെന്നും സ്പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട്.

തസ്തിക മാറ്റം വഴി ഏഴാം ക്ലാസ് യോഗ്യതയും നേരിട്ടുള്ള നിയമനം വഴി എസ്എസ്എൽസി യോഗ്യതയും ഉള്ളവരാണ് സർവ്വീസിലുള്ളത്. ലാബ് അറ്റന്റേഴ്സ് പരീക്ഷ കൃത്യമായ ഇടവേളകളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല നാലോ അഞ്ചോ വർഷങ്ങളുടെ വ്യത്യാസം പരീക്ഷ നടത്തിപ്പിൽ വന്നിരുന്നു.

നിലവിൽ സർവ്വീസിലുള്ള ഭൂരിപക്ഷം ലാബ് അസിസ്റ്റന്റുമാർക്കും പരീക്ഷ പാസാകാൻ സാധിച്ചിട്ടില്ല, ഇതുമൂലം വർഷത്തിൽ കിട്ടേണ്ട ഇൻക്രീമെന്റ്, ഗ്രേഡ് തുടങ്ങിയ സേവന ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Related Posts