Your Image Description Your Image Description

ഡൽഹി: ലഡാക്ക് സംഘർഷത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്രം. പ്രക്ഷോഭത്തിൽ പങ്കെടുത്ത സംഘടനകളെ സംബന്ധിച്ചും വിശദാംശങ്ങൾ പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ ശേഖരിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ പൗരന്മാരാണ്. ഇവർ എങ്ങനെ സംഘർഷത്തിന്റെ ഭാഗമായി എന്നതിലും അന്വേഷണം തുടരുകയാണ്.

അതിനിടെ പൗരാവകാശ പ്രവർത്തകൻ സോനം വാങ് ചുക്കിനെതിരായ അന്വേഷണം സി ബി ഐ ഊർജിതമാക്കിയിട്ടുണ്ട്. സോനവുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് സി ബി ഐ പരിശോധന നടത്തും. ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിന്‍റെ എൻ ജി ഒയുടെ എഫ് സി ആർ എ ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു. സോനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ടെന്നാണ് വിവരം.

Related Posts