Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: വീണ്ടും നിരാഹാര സമരം ആരംഭിച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക്ക്. ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി ന​ൽ​ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സമരം. വാ​ങ്ചു​ക്കി​ൻറെ നേ​തൃ​ത്വ​ത്തി​ൽ 35 ദി​വ​സ​മാണ് നി​രാ​ഹാ​ര സ​മ​രം.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ച​ർ​ച്ച​യൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ക്കു പാ​ലി​ക്ക​ണ​മെ​ന്നും വാ​ങ്ചു​ക്ക് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ല​ഡാ​ക്കി​ന് സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​മ്പ് വാ​ങ്ചു​ക്കും സം​ഘ​വും ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് വ​ലി​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു.

അ​ന്ന് കേ​ന്ദ്രം ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഹി​മാ​ല​യ​ൻ പ​ർവ​ത നി​ര​ക​ളെ സം​ര​ക്ഷി​ക്കാ​നും ത​ദ്ദേ​ശ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾക്കാ​യു​മാ​ണ് പോ​രാ​ട്ട​മെ​ന്ന് വാ​ങ്ചു​ക് പ​റ​ഞ്ഞു.

Related Posts