Your Image Description Your Image Description

പാട്‌ന: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, ബിഹാറിൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർ. ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ എന്ന പദ്ധതിയുടെ കീഴിൽ, 75 ലക്ഷം സ്ത്രീകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ 7500 കോടി രൂപ കൈമാറും. ഈ തുക പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിതരണം ചെയ്യും.

പാട്‌നയില്‍ നടക്കുന്ന പരിപാടിയില്‍ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് അറിയിച്ചു. നാളെ പാട്‌നയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുത്തുകൊണ്ടാണ് പണം കൈമാറുക.

ബിഹാർ സർക്കാരിൻ്റെ പുതിയ സാമ്പത്തിക സഹായ പദ്ധതിയിലേക്ക് ഇതുവരെ 1.11 കോടി സ്ത്രീകൾ അപേക്ഷ നൽകി. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അതുവഴി സാമ്പത്തികമായി അവരെ ശാക്തീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.

അതേസമയം സ്ഥിര വരുമാനമില്ലാത്തവര്‍ക്കും മുന്‍ഗണന നൽകുന്നുണ്ട്. 18 മുതല്‍ 60 വരെ വയസുള്ള സ്ത്രീകള്‍ക്കാണ് പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞ മാസം 29നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദ്ധതി അംഗീകരിച്ചത്. ആറ് മാസത്തെ അവലോകനത്തിന് ശേഷം അര്‍ഹരായ സ്ത്രീ സംരംഭകര്‍ക്ക് രണ്ട് ലക്ഷം രൂപ അധികം നല്‍കാനും തീരുമാനമായിട്ടുണ്ട്. സംരംഭം ആരംഭിച്ചാല്‍ ആദ്യം നല്‍കുന്ന 10000 രൂപ തിരികെ നല്‍കേണ്ട ആവശ്യവുമില്ല.

Related Posts