Home » Blog » kerala Max » റൺവേട്ടയിൽ ഒന്നാമൻ; വിരാട് കോഹ്ലിയെ പിന്നിലാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഗിൽ
Untitled-1-61-680x450

പിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ തങ്ങളുടെ മൂന്നാം വിജയം ആഘോഷിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്തിന് കരുത്തായത്. 50 പന്തിൽ നിന്ന് എട്ട് ഫോറുകളും നാല് സിക്‌സറുകളും സഹിതം 86 റൺസെടുത്ത ഗിൽ ടീമിന്റെ വിജയശില്പിയായി മാറി. ഇതോടെ ആറ് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിലെ മാസ്മരിക പ്രകടനത്തോടെ സീസണിലെ ഓറഞ്ച് ക്യാപ്പും (റൺവേട്ടക്കാരൻ) ഗിൽ സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയെ പിന്നിലാക്കിയാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. നിലവിൽ 251 റൺസുമായി ഗിൽ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, 228 റൺസുള്ള കോഹ്‌ലി രണ്ടാമതായി. സീസണിലെ തന്റെ മൂന്നാം അർധ സെഞ്ച്വറി കുറിച്ച ഗിൽ, വരാനിരിക്കുന്ന മത്സരങ്ങളിലും ഗുജറാത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതോടൊപ്പം റൺവേട്ടയിലും ആധിപത്യം ഉറപ്പിക്കാൻ ഗുജറാത്ത് ക്യാപ്റ്റന് ഈ ഇന്നിങ്സിലൂടെ സാധിച്ചു.