Home » Blog » kerala Max » റോജി എം. ജോണിനെതിരെ കണ്ണൂരിലും എസ്എഫ്‌ഐയുടെ പ്രതിഷേധം
6

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ കണ്ണൂരും എസ്എഫ്‌ഐ പ്രതിഷേധം. ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ പരിപാടിക്കിടെ സദസില്‍ നിന്നും ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പരിപാടിയില്‍ സംസാരിക്കുന്നതിനായി മന്ത്രി വേദിയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയത്തായിരുന്നു എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയത്. ”അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതാ ശകലമാണ് ബാനറില്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ചന്‍ നമ്പ്യാരുടെ ഈ കവിതാ ശകലം സന്ദര്‍ഭോചിതമായി കോടതി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇതു തന്നെ ബാനര്‍ ആക്കി പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *