Your Image Description Your Image Description

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. പേ പിടിച്ച സൈക്കോ പാത്ത് ആണ് രാഹുല്‍ എന്ന് ആര്‍ഷോ കടന്നാക്രമിച്ചു. . ‘പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകും രാഹുല്‍ വ്യാജന്‍ മാത്രമല്ല, കള്ളന്‍ മാത്രമല്ല, സൈക്കോപ്പാത്ത് ആണെന്ന്. ഈ നാട്ടിലെ മനുഷ്യര്‍ക്ക് അസാമാന്യമായ ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് മൈക്ക് കെട്ടി ജനകീയ വിചാരണ സദസ്സില്‍ ഒതുക്കുന്നതെന്ന് കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും ഓര്‍ക്കണം. ഇല്ലായിരുന്നെങ്കില്‍ പേ പിടിച്ച സൈക്കോപാത്തിനെ തെരുവില്‍ എവിടെ കണ്ടാലും കല്ലെറിഞ്ഞ് ഓടിക്കുന്ന നിലയിലേക്ക് നാട്ടിലെ മനുഷ്യര്‍ എത്തുമായിരുന്നു’, പി എം ആര്‍ഷോ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തിലും ആര്‍ഷോ പ്രതികരിച്ചു. ഷാഫി പറമ്പില്‍-വി ഡി സതീശന്‍- രാഹുല്‍ മാങ്കൂട്ടം സംഘം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന വെട്ടുകിളി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പി എം ആര്‍ഷോ പറഞ്ഞു.

Related Posts