Home » Blog » kerala Max » രാജ്യ തലസ്ഥാനത്ത് സമരം കലുഷിതം; ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് AISA -AISF പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ
new-project-2026-10-04t164300715

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയായിരുന്നു വിന്യസിച്ചത്. ഇതിന് പുറമേ കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഇതിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പ്രവർത്തകർ നേഹയെ കയറ്റിയ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തേ ഐസയുടെ നേതൃത്വത്തിൽ സിറ്റിസൺ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ഐസ പ്രവർത്തകരെ അടക്കം പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിൽ എടുത്തത്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ്റെ ക്യാമറ തകർത്ത സംഭവവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *