Home » Blog » Kerala » രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലെന്ന് രാഹുൽ; കോർപ്പറേറ്റ് ഭീമന്മാർക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനം
rahul-gandhi

രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരാനിരിക്കുന്നത് കഠിനകാലമാണെന്നും മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ഇന്ധനവില വർധനവിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്ത് വൈകാതെ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ പ്രതിസന്ധിയിൽ അദാനിയെയും അംബാനിയെയും പോലുള്ള ശതകോടീശ്വരന്മാർ പോലും തകർന്നടിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ് രാജ്യത്തെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടിയെ ‘ഇരുട്ടടി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ഉപദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം വിദേശയാത്രകളുടെ തിരക്കിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.