
കൊച്ചി: പുതിയ നിക്ഷേപ പദ്ധതിയായ യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട് യുടിഐ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് പാസ്സീവ് ഫണ്ടാണിത്. ഈ ഫണ്ടിന്റെ എൻഎഫ്ഒ ഒക്ടോബർ 22ന് ആരംഭിച്ച് 2026 നവംബർ 5ന് അവസാനിക്കും.
പുതിയ കാലഘട്ടത്തിലെ ഉപഭോഗ രീതികളെ പ്രതിഫലിപ്പിക്കുന്ന നിഫ്റ്റി 500 യൂണിവേഴ്സിലെ കമ്പനികളിൽ നിക്ഷേപിക്കാൻ ഈ ഫണ്ട് അവസരമൊരുക്കുന്നു. പാസ്സീവ് രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ ഇൻഡക്സ് ഫണ്ട് നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ടോട്ടൽ റിട്ടേൺ ഇൻഡക്സിന്റെ പ്രകടനത്തെയാണ് പിന്തുടരുന്നത്.
പാസഞ്ചർ കാറുകൾ, യൂട്ടിലിറ്റി വെഹിക്കിളുകൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 75 ഓഹരികൾ ഈ ഇൻഡക്സിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപം നടത്താവുന്നതാണ്.
റെഗുലർ പ്ലാൻ, ഡയറക്റ്റ് പ്ലാൻ എന്നീ രണ്ട് ഓപ്ഷനുകളിലും ഈ പദ്ധതി ലഭ്യമാണ്. ഇവയിൽ ഗ്രോത്ത് ഓപ്ഷൻ മാത്രമാണുള്ളത്. ഈ പദ്ധതിക്ക് എക്സിറ്റ് ലോഡ് ബാധകമല്ല.
രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ സംസ്കാരത്തെയാണ് നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നതെന്ന് യുടിഐ എഎംസി പാസ്സീവ്, ആർബിട്രേജ് ആൻഡ് ക്വാണ്ട് സ്ട്രാറ്റജീസ് മേധാവിയും ഇക്വിറ്റി ഫണ്ട് മാനേജരുമായ ശർവൻ ഗോയൽ വ്യക്തമാക്കി. ഇ-കോമേഴ്സ്, ക്വിക്ക് കൊമേഴ്സ്, പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ആഭരണങ്ങൾ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലുള്ള 75 ഓഹരികൾ അടങ്ങിയതാണ് ഈ ഇൻഡക്സ്. ആദായനികുതി ഇളവുകളും ജി.എസ്ടി പരിഷ്കരണങ്ങളും ഉപഭോഗ മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരണമെന്നും, നിക്ഷേപകർക്ക് ഈ പുതിയ അവസരം പ്രയോജനപ്പെടുത്താൻ യുടിഐയുടെ ഈ പുതിയ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
