Your Image Description Your Image Description

ജില്ലയുടെ കിഴക്കൻ മേഖലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് നിർമാണം പുരോഗമിക്കുന്ന നെടുമൺകാവ് അറക്കടവ് പാലമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ആധുനിക രീതിയിൽ നിർമ്മിച്ച പാലത്തിൽ പ്രത്യേക ഫെൻസിങ്ങും, കോൺക്രീറ്റ് മതിലുമുണ്ട്. പാലവും അനുബന്ധ റോഡും ബൈപാസിന്
സമാനമായി പ്രയോജനപ്പെടുത്തും. നിർമാണം അവസാന ഘട്ടത്തിലാണ്. അനുബന്ധമായി ശാസ്താംകടവ്, കൽച്ചിറ പാലങ്ങളുടെ നിർമാണവും ആരംഭിക്കും;ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ്,
ബ്ലോക്ക്‌ അംഗം വത്സമ്മ തോമസ്, വെളിയം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമതി അധ്യക്ഷൻ എൻ.ബി പ്രകാശ്,
കരീപ്ര ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, ആർ ഗീത കുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts