Home » Blog » kerala Max » ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’യുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
5

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച (നവംബർ 6) തിയേറ്ററുകളിലെത്തും. ചിത്രത്തിന് തമിഴ്നാട്ടിൽ രാവിലെ 6 മണി മുതൽ പ്രദർശനം ആരംഭിക്കാനുള്ള പ്രത്യേക അനുമതി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നൽകിയിരുന്നു. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഒരു ദിവസം ആറു ഷോകൾ വരെ പ്രദർശിപ്പിക്കാനുള്ള അനുമതിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *