Home » Blog » Kerala » മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു
6

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. പതിനൊന്നാം നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയിൽ ജുമാമസ്ജിദിൽ നടക്കും.