തിരുവനന്തപുരം: വ്യാജ വാർത്തയിൽ പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
ആലക്കോട് സൈബർ പൊലീസാണ് പികെ ശ്രീമതിയുടെ മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തിയത്.
വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചിരുന്നു.
