മുണ്ടക്കയത്ത് തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ

മുണ്ടക്കയം : കോട്ടയം മുണ്ടക്കയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

ഞായർ വൈകിട്ടാണ് മുണ്ടക്കയം കോസ് വേ ജങ്‌ഷനിലെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിൽ ഹരിതകർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചത്.

തീപിടിത്തം നടന്ന സമയത്ത് സംശയാസ്പദമായി ഒരാൾ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വ്യാപാര സമുച്ചയത്തിൽ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക്കിന് തീയിട്ടതായാണ് പ്രാഥമിക നി​ഗമനം. ഇയാളെ പുലർച്ചയോടെ പൊലീസ് പിടകൂടുകയായിരുന്നു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *