Home » Blog » kerala Max » മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: ഹൈക്കമാൻഡ് നടപടിക്രമങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
KANGANA-36

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അവസാനഘട്ടത്തിലെത്തി നിൽക്കെ ഹൈക്കമാൻഡ് സ്വീകരിച്ച നടപടികളെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുതാര്യമായ നടപടിക്രമങ്ങളാണ് നടന്നതെന്നും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തോട് നൂറു ശതമാനം യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ വ്യക്തതയുള്ള ഒരു പ്രോസസ്സാണ് നടന്നത്. അതിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. എല്ലാവരോടും അഭിപ്രായം തേടിയാണ് ഹൈക്കമാൻഡ് മുന്നോട്ടു പോകുന്നത്. ഒരു ജനാധിപത്യ പാർട്ടിയിൽ ഉണ്ടാകാവുന്ന അഭിപ്രായവ്യത്യാസങ്ങൾ മാത്രമേ ഇവിടെയും ഉണ്ടായിട്ടുള്ളൂ തിരുവഞ്ചൂർ വ്യക്തമാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ലീഗിനെതിരായ പ്രസ്താവനയെക്കുറിച്ച് വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിൽ നാടകീയമായ നീക്കങ്ങളാണ് അരങ്ങേറുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി തന്റെ വസതിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഈ കൂടിക്കാഴ്ച സസ്പെൻസ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഹൈക്കമാൻഡ് നിരീക്ഷകർ ഉടൻ തന്നെ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാകും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.