Home » Blog » kerala Max » മുംബൈയിൽ ദാരുണ സംഭവം; സ്കൂൾ ബസിന് മുകളിൽ മരം വീണു, 11 വയസ്സുകാരന് ദാരുണാന്ത്യം
images (54)

മുംബൈ ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം. വിഹാന്‍ ശ്രീവാസ്തവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് വിവരം. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ സുരക്ഷിതമായി പുറത്തിറക്കി. ബാക്കിയുള്ള അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലു കുട്ടികള്‍ക്ക് സാരമായി മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തിലക് നഗറിലെ യൂണിവേഴ്‌സൽ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ബസ് കണ്ടക്ടറും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മമരം ഒടിഞ്ഞുവീഴാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരം വീണ് വാഹനത്തിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്തി ശേഷം ക്രെയിന്‍ എത്തിച്ചാണ് മരം നീക്കം ചെയ്തത്. മുംബൈ പൊലീസും സ്ഥലത്തെത്തിയിരുന്നു.