Home » Blog » Business » മിൽമ പാൽ ലിറ്ററിന് 4 രൂപ കൂട്ടാൻ തീരുമാനം; പ്രഖ്യാപനം മേയ് 6 നു ശേഷം
13

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും തീരുമാനം നടപ്പിലാക്കുക മേയ് 6ന് ശേഷമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടും. സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു.ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നായിരുന്നു സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ഈ ശുപാർശ അം​ഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ നാല് രൂപ കൂട്ടാൻ തീരുമാനമായത്.

അതേസമയം, ഇന്ന് തന്നെ വില വർധന പ്രാബല്യത്തിൽ വരുത്താത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഭരണ സമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോ​ഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്.