Home » Blog » Kerala » മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ഇന്ന് ഒരു ജില്ലയിലും യെല്ലോ അലേർട്ടില്ല
22

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

അതേസമയം, നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ദിവസങ്ങളിലായി നാല് ജില്ലകൾക്ക് വീതമാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അതിനിടെ, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *