Home » Blog » kerala Max » മഴ കനക്കും ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ അലർട്ടും
rain-tamil-nadu-680x450

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ മധ്യ-വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ മറ്റ് 12 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: തലയിൽ കേറി കൊത്തി അമേരിക്ക, ‘ആണവായുധം നിർമ്മിക്കാതെ വേറെ വഴികളില്ല’..! നിലപാട് മാറ്റി ഇറാൻ ?

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നു.

തീരദേശവാസികളും മലയോര മേഖലയിലുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കാലാവസ്ഥാ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കുമല്ലോ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.