Home » Blog » kerala Max » മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവമാകാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി – സൗബിൻ ടീമിൻ്റെ ‘നൈറ്റ് ഷോസ്’ ടീസർ പുറത്ത്
1

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കിയ “നൈറ്റ് ഷോസ്” ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ഒരു പുത്തൻ ദൃശ്യാനുഭവമായി ഈ ചിത്രം മാറുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ദൃശ്യങ്ങളുടെയും ശബ്ദത്തിൻ്റെയും പുതിയൊരു ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നതെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്. വലിയ ആൾക്കൂട്ടത്തിനു നടുവിലെ ദൃശ്യങ്ങളുടെയും ശബ്ദത്തിൻ്റെയും സാധ്യതകളും ചിത്രം പരീക്ഷിക്കുന്നുണ്ട് എന്ന സൂചനയും ടീസറിൽ കാണാം. ഡിജെ പാർട്ടിയുടെയും നൈറ്റ് ലൈഫിൻ്റെയും ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ടീസർ, സിനിമയുടെ കഥാപശ്ചാത്തലത്തെക്കുറിച്ചും ദൃശ്യാവിഷ്കാരത്തെക്കുറിച്ചും പ്രേക്ഷകർക്കിടയിൽ കൗതുകം സൃഷ്ടിക്കുന്നുണ്ട്. 2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ മെഗാ ബോക്സ് ഓഫീസ് വിജയങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന  ‘നൈറ്റ് ഷോസ്’,  ‘രക്ഷാധികാരി ബൈജു’, ‘ഒ. ബേബി’ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സൗബിൻ ഷാഹിറും 1870 പുതുമുഖങ്ങളുമാണ് ചിത്രത്തിൻ്റെ താരനിരയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രമേയം, മറ്റു താരങ്ങൾ, റിലീസ് തീയതി തുടങ്ങിയ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും.

തിരക്കഥാകൃത്ത് എന്ന നിലയിൽ ‘മീശമാധവൻ’, ‘മനസ്സിനക്കരെ’, ‘അച്ചുവിന്റെ അമ്മ’, ‘നരൻ’ തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള രഞ്ജൻ പ്രമോദ്, ‘ഫോട്ടോഗ്രാഫർ’, ‘രക്ഷാധികാരി ബൈജു’, ‘ഒ. ബേബി’ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും തന്റേതായ ഇടം നേടിയിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളും കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അദ്ദേഹവും ജനപ്രീതിയും കലാമൂല്യവുമുള്ള സിനിമകൾ നിർമ്മിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനിയും ഒന്നിക്കുന്നുവെന്നത് ‘നൈറ്റ് ഷോസി’നെ പ്രേക്ഷകശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന പ്രധാന ഘടകമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ടീസർ കൂടി എത്തിയതോടെ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചും അവതരണശൈലിയെക്കു റിച്ചുമുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്.

സാങ്കേതിക മികവിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘നൈറ്റ് ഷോസ്’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ശബ്ദവിന്യാസം, സംഗീതം എന്നിവയ്ക്ക് ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ടെന്നതും ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. സിനിമയുടെ അന്തരീക്ഷവും ദൃശ്യ-ശ്രാവ്യ അവതരണവും ഒരുപോലെ ശ്രദ്ധ നേടുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ സമീപനങ്ങൾ പരീക്ഷിച്ചിട്ടുള്ള രഞ്ജൻ പ്രമോദ്, ‘നൈറ്റ് ഷോസി’ലൂടെ പ്രേക്ഷകർക്ക് പുതുമയുള്ളൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയും ടീസർ ഉയർത്തുന്നു.

നിർമ്മാണം: വേണു കുന്നപ്പിള്ളി, ബാനർ: കാവ്യ ഫിലിം കമ്പനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിവേക് രാമദേവൻ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ., രചന, സംവിധാനം, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജൻ പ്രമോദ്, ഛായാഗ്രഹണം: അഭിഷേക് ശരവണൻ, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിംഗ്: സിദ്ദിഖ് ഹൈദർ, ആർട്ട്: നിഖിൽ ചാക്കോ, കോസ്റ്റ്യൂംസ്: റിസ്വാൻ ഖാൻ, മേക്കപ്പ് & ഹെയർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, സൗണ്ട് എഫക്ട്സ് എഡിറ്റേഴ്സ്: രാകേഷ് കെ.എം., പ്രേംശങ്കർ സേതുമാധവൻ, എ.ഡി.ആർ. സൂപ്പർവൈസർ: ജോബിൻ ജയൻ, പ്രൊഡക്ഷൻ റെക്കോർഡിംഗ്: ഷമീർ അഹമ്മദ്, റീ-റെക്കോർഡിംഗ് മിക്സർ: ജിതിൻ ജോസഫ്, കളറിസ്റ്റ്: അർജുൻ മേനോൻ, വി.എഫ്.എക്സ്: ആകാശ് കൃഷ്ണ, പോസ്റ്റർ ഡിസൈൻ: ശ്രീജിത്ത് എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൗഗന്ധ് പ്രമോദ്, ഫസ്റ്റ് അസിസ്റ്റന്റ് ക്യാമറാമാൻ: വിജയ് ഭാസ്കർ, ഡയറക്ടേഴ്സ് അസിസ്റ്റന്റ്: ബേസിൽ കുഞ്ഞുമോൻ, ക്രിയേറ്റീവ് അസോസിയേറ്റ് ഡയറക്ടർ: സൗരഭ് പ്രമോദ്, പ്രൊഡക്ഷൻ മാനേജർ: നിസാർ എടത്തല, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ സൂപ്പർവൈസർമാർ: അഖിൽ, ഷൈലജ ശശിധരൻ, പ്രൊഡക്ഷൻ ഇൻചാർജ്: സിദ്ദിഖ് ഹൈദർ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *