
കൊച്ചി: നവരാത്രി, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ‘ഫെസ്റ്റീവ് ഡ്രീംസ്’ ക്യാംപെയ്ൻ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. വിവിധ വായ്പാ നിരക്കിലെ ഇളവുകളും പ്രത്യേക ഡിസ്കൗണ്ടുകളുമാണ് ക്യാംപെയ്ന്റെ സവിശേഷത. നിബന്ധനകൾക്ക് വിധേയമായി, ഭവനവായ്പകൾ 7.60 ശതമാനം മുതലും വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകൾ 8.50 ശതമാനം മുതലും ലഭിക്കുന്നതാണ്. കൂടാതെ, വാഹന വായ്പകൾക്കും ആകർഷകമായ നിരക്ക് ലഭ്യമാണ്. സ്വിഗ്ഗി, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ഈസി ഡൈനർ, ബുക്ക് മൈഷോ, ഫസ്റ്റ് ക്രൈ, സെപ്റ്റോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഫെഡറൽ ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേയ്സ് ചെയ്താൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഉത്സവകാലത്ത് ലൈഫ്സ്റ്റൈൽ, ഭക്ഷണ സാമഗ്രികൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ‘ഫെസ്റ്റീവ് ഡ്രീംസ്’ ക്യാംപെയ്ൻ അവതരിപ്പിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.
ഇതിനുപുറമെ, പ്രാദേശിക സമൂഹവുമായുള്ള ഉപഭോക്തൃബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി കൊൽക്കത്തയിലെ 50 റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകളുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദുർഗാപൂജയുടെ ഭാഗമായി നടത്തുന്ന ഇത്തരം പ്രോഗ്രാമുകളിലൂടെ സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ ഫെഡറൽ ബാങ്കിന്റെ സ്വാധീനം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 12500 കുടുംബങ്ങളിലേക്ക് നേരിട്ട് എത്തുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഉത്സവകാല ഓഫറുകളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാണ്.
