Home » Blog » kerala Max » “മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്”; വിവാദ പരാമർശവുമായി സിപിഎം നേതാവ്
18

മലപ്പുറം : മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശവുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ നന്ദകുമാറിന്റെ പ്രസ്താവന.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ ശൈലജ, അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എം.എൽ.എയുടെ വിവാദ പരാമർശം. പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങളും നിലപാടുകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.” – എന്നായിരുന്നു പി നന്ദകുമാര്‍ പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *