Home » Blog » kerala Max » മമ്മൂട്ടി ഇത്ര നന്നായി പാടുമോ? വൈറലായി ‘പേട്രിയറ്റിലെ’ പാട്ട്; ആ തകർപ്പൻ ഗാനം ഇതാ
628567280_1100940894_patriot-synopsis-webp_202604_resize

ലയാള സിനിമ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ലെ ആവേശമുണർത്തുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മനുഷ്യൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം, അദ്ദേഹത്തിന്റെ തന്നെ ഘനഗംഭീരമായ ശബ്ദത്തിലാണ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ശക്തിശ്രീ ഗോപാലനും മമ്മൂട്ടിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ വ്യത്യസ്തമായ സംഗീത ശൈലി ഗാനത്തിന് വലിയ സ്വീകാര്യതയാണ് നൽകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതിന്റെ ഓഡിയോ ട്രാക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സുഷിൻ ശ്യാം തന്നെ പങ്കുവെച്ച ഗാനത്തിന്റെ റെക്കോർഡിങ് വീഡിയോയ്ക്കും വൻ ജനപ്രീതിയാണ് ലഭിച്ചത്.

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ വമ്പൻ ആക്ഷൻ ചിത്രം മേയ് ഒന്നിന് തീയേറ്ററുകളിലെത്തും. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. വലിയ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം നാളെ പ്രദർശനത്തിനെത്തുമ്പോൾ ‘മനുഷ്യൻ’ എന്ന ഗാനം ആരാധകർക്കിടയിൽ വലിയ തരംഗമായി മാറുകയാണ്.