മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറുത്ത് കൊന്നു;യുവാവ് അറസ്റ്റിൽ

മധ്യപ്രദേശില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറത്ത് കൊന്നു. നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജൂണ്‍ 27-ന് പട്ടാപ്പകലാണ് ആശുപത്രിക്കുള്ളില്‍ അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറത്ത് മരിക്കാനും ശ്രമിച്ചു. പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പിടികൂടാനായെന്ന് പോലീസ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *