Your Image Description Your Image Description

ചങ്ങനാശ്ശേരി : വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം.സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു.തൃക്കൊടിത്താനം മാടപ്പള്ളി കാലായില്‍ കണ്ണംപള്ളില്‍ വീട്ടില്‍ കെ.ജി. അനീഷ് (41)നെയാണ് അറസ്റ്റുചെയ്തത്.

അനീഷിന്റെ ഭാര്യ മല്ലിക (35) യെയാണ് വീട്ടുവഴക്കിനിടെ കഴുത്തുഞെരിച്ച് കൊന്നത്.
ഏപ്രില്‍ 28-ന് രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയിലെത്തിയ അനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തു. സഹിക്കാനാകാതെ യുവതി സഹോദരിയെ വിളിച്ച് ഓട്ടോയുമായെത്തി തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സഹോദരിക്ക് എത്താന്‍ കഴിഞ്ഞില്ല. മര്‍ദനം തുടരുന്നതിനിടെ നിലത്തുവീണ മല്ലികയെ പ്രതി കഴുത്തിനു കുത്തിപ്പിടിച്ച് ഞെരിക്കുകയായിരുന്നു.

ഇതിനിടെ യുവതി കൊല്ലപ്പെട്ടു. കാര്യമറിയാതെ കിടന്നുറങ്ങിയ പ്രതി രാത്രി ഒന്നരയോടെ ഉണര്‍ന്നപ്പോള്‍ അനക്കമില്ലാത്ത ഭാര്യയെകണ്ട് ആംബുലന്‍സ് വിളിക്കാന്‍ സമീപത്തുള്ള പഞ്ചായത്തംഗത്തിന്റെ സഹായംതേടി.

ആബുലന്‍സ് ഡ്രൈവര്‍ക്ക് യുവതിയുടെ കിടപ്പില്‍ സംശയം തോന്നി പോലീസിലറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതി മരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെ ചേദ്യം ചെയ്‌തെങ്കിലും തനിക്കൊന്നും അറിയില്ലന്നും ആത്മഹത്യ ചെയ്തതാണെന്നുമുള്ള നിലപാടിലായിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts