Home » Blog » Kerala » മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചു; പ്രണയവും വിവാഹ ജീവിതവും ഹൃദയവേദനയും തുറന്ന് സമ്മതിച്ച് വിജയ് ദേവരക്കൊണ്ട
images (7)

2026-ന്റെ ആദ്യ എട്ടുമാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ കാലഘട്ടമാണെന്ന് വെളിപ്പെടുത്തി സൂപ്പർതാരം വിജയ് ദേവരക്കൊണ്ട. പുതിയ ചിത്രമായ ‘രോമാഞ്ചക’ത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും സിനിമ വിശേഷങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നത്.

 

“1989-ലാണ് ഞാൻ ജനിക്കുന്നത്. അന്നുമുതൽ ഓരോ വർഷവും എനിക്ക് ത്രില്ലിങ് ആയിരുന്നു. പോക്കറ്റിൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. അതിനുശേഷം പ്രണയത്തിലായി, ഹൃദയം തകർന്നു, ഒടുവിൽ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും എന്റെ ജീവിതം എന്നും ത്രില്ലിങ് തന്നെയാണ്,” വിജയ് പറഞ്ഞു.

 

ഇതിനിടെ ചടങ്ങിനെത്തിയ ആരാധകർ “ചേട്ടത്തിക്ക് സുഖമാണോ?” എന്ന് ചോദിച്ചപ്പോൾ രശ്മികയുടെ ആരോഗ്യവിവരങ്ങളും താരം പങ്കുവെച്ചു. “നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. ചെറിയൊരു പരുക്കിനെ തുടർന്ന് സർജറി കഴിഞ്ഞ അവൾ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ആ വിശ്രമകാലം അവൾ പൂർണ്ണമായി ആസ്വദിക്കുകയാണ്,” വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *